GeoSnap
Smart GPS Camera
🚨 ഫോട്ടോയിൽ ലൊക്കേഷൻ വെക്കാൻ ഇനി പരസ്യം കണ്ട് മടുക്കേണ്ട! 🚨
Playstore-ലെ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്ത് ഫോണിന്റെ സ്റ്റോറേജ് കളയുന്നതും, ഓരോ ഫോട്ടോ എടുക്കുമ്പോഴും വരുന്ന പരസ്യങ്ങൾ കണ്ട് സമയം കളയുന്നതും നമുക്ക് നിർത്താം! ഈ പ്രശ്നങ്ങൾക്കെല്ലാം ഒരു കിടിലൻ പരിഹാരമായി ഇതാ ഒരു സൂപ്പർ ടൂൾ - GeoSnap 📸📍
No Ads, No Installation
ആപ്പ് ഡൗൺലോഡ് ചെയ്യേണ്ട, ശല്യപ്പെടുത്തുന്ന പരസ്യങ്ങളുമില്ല! വെബ് ബ്രൗസറിൽ ലിങ്ക് ഓപ്പൺ ചെയ്താൽ മാത്രം മതി.
കൃത്യമായ ലൊക്കേഷൻ
നിങ്ങൾ നിൽക്കുന്ന സ്ഥലത്തിന്റെ അഡ്രസ്സ്, കൃത്യമായ GPS (Lat/Long), തിയ്യതി, സമയം എന്നിവ മനോഹരമായ ബാഡ്ജായി ഫോട്ടോയിൽ തനിയെ വരും.
കൂടുതൽ ഫീച്ചറുകൾ
ഇതിൽ തന്നെയുള്ള എഡിറ്റർ ഉപയോഗിച്ച് ഫോട്ടോ ക്രോപ്പ് ചെയ്യാനും, ബാക്ക്ഗ്രൗണ്ട് മാറ്റാനും, വാട്ടർമാർക്കോ ടെക്സ്റ്റുകളോ ആഡ് ചെയ്യാനും സാധിക്കും.
എല്ലാവർക്കും ഉപയോഗപ്രദം
ഓഫീസിലെ ഫീൽഡ് വർക്കുകൾക്കും, ലൊക്കേഷൻ വെച്ചുള്ള റിപ്പോർട്ടിങ്ങിനും ഉപയോഗിക്കാൻ ഏറ്റവും മികച്ചത്!
📝 എങ്ങനെ ഉപയോഗിക്കാം? (SOP)
1
ഫോട്ടോ എടുക്കുക
സ്ക്രീനിൽ കാണുന്ന 'ക്യാമറ ഉപയോഗിച്ച് ഫോട്ടോ എടുക്കൂ' എന്നതിൽ ക്ലിക്ക് ചെയ്യുക (അല്ലെങ്കിൽ ഗാലറിയിൽ നിന്ന് ഫോട്ടോ ഓപ്പൺ ചെയ്യാം).
2
ലൊക്കേഷൻ പെർമിഷൻ നൽകുക
Location/GPS Permission ചോദിക്കുമ്പോൾ 'Allow' കൊടുക്കുക (ലൊക്കേഷൻ കൃത്യമായി വരാൻ വേണ്ടിയാണിത്).
3
ലൊക്കേഷൻ ബാഡ്ജ് സെറ്റ് ചെയ്യാം
ഫോട്ടോ എടുത്ത ശേഷം, വലതുവശത്തെ പാനലിൽ നിന്നും ലൊക്കേഷൻ ബാഡ്ജ് എവിടെ വേണമെന്ന് സെറ്റ് ചെയ്യാം.
4
സേവ് & ഷെയർ
താഴെ കാണുന്ന 'Share via WhatsApp' ബട്ടൺ ക്ലിക്ക് ചെയ്ത് നേരിട്ട് ഗ്രൂപ്പുകളിലേക്ക് അയക്കാം, അല്ലെങ്കിൽ 'Download Image' വഴി ഫോണിലേക്ക് സേവ് ചെയ്യാം!
Logo Designed by - Sanosh